Monday, March 06, 2006

ആത്മീയതയിലൂടെ

1.ഈശ്വരചിന്ത പ്രാര്‍ത്ഥന
നിത്യവും രണ്ടുനേരം മനശ്ശുദ്ധിയോടും
ശ്രദ്ധയോടും കൂടി അവരവരുടെ
കുലദൈവങളേയും ഇഷ്ടദേവതയേയും
പത്ത് മിനിറ്റെങ്കിലും പ്രാര്‍ത്ഥിയ്കുക.
2.ഗുരുചിന്ത
ഗുരുകാരണവന്മാരേയും അച്ഛനമ്മമാരേയും
സാമൂഹികാചാര്യന്മാരേയും
മഹദ് വ്യക്തികളേയും ആദരിക്കുക.
3.ധാര്‍മ്മികചിന്ത
സത്യം നീതി ധര്‍മ്മം സ്നേഹം എന്നീ
സനാതനമൂല്യങള്‍
പ്രാവര്‍ത്തികമാക്കുക.
4.വാക്ക്
നല്ല വാക്ക് പറയുക,നല്ല വാക്ക്
ദാനത്തേക്കാള്‍ ശ്രേഷ്ഠമാകുന്നു.
5.സത്സംഗം
നല്ല ആള്‍ക്കാരുമായി ബന്ധപ്പെടുക.
സഹോദരീസഹോദരന്മാരേയും ബന്ധുക്കളേയും സഹായിക്കുക.
അയല്‍ക്കാരുമായിനല്ല ബന്ധം പുലര്‍ത്തുക.
6.നിത്യവും താന്‍ ചെയ്തകാര്യങള്‍ സ്വയം വിശകലനം ചെയ്യുക.
ദാനം ദയ മുതലായ നല്ല കാര്യങള്‍ വളര്‍ത്തുക.
7.ദിവസേന അര മണിക്കൂറെങ്കിലും നല്ല കാര്യങള്‍ വായിക്കുക.
8.വിനയത്തോടുകൂടിയ വ്യക്തിത്വമുള്ളവരാകുക.
9.നീതിസാരം,നീതിശതകം,ഹിതോപദേശം,പഞ്ചതന്ത്രം
മുതലായവയിലെ സാരോപദേശങളും
സുഭാഷിതങളുംപഠിയ്കുക - ശീലിക്കുക.
10.ക്യത്യനിഷ്ഠയോടും ആത്മാർത്ഥതയോടും കൂടി
കർമ്മങൾ ചെയ്യുക.

0 Comments:

Post a Comment

<< Home